മൂന്നാര്‍: നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനിൽ പുലിയുടെ ആക്രമണം. നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനിലെ വാസുവിന്‍റെ പശുവിനെ പുലി ആക്രമിച്ചു കൊന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം. ലയത്തിന് സമീപം പശുവിന്‍റെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പുലി ആക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം പ്രദേശത്ത് കനത്ത മൂടൽ മഞ്ഞ് ഉണ്ടായിരുന്നതിനാല്‍ പശുവിനെ രക്ഷിക്കാൻ സമീപത്ത് പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നെന്നും ബഹളം വച്ച് പുലിയെ തുരത്തിയെങ്കിലും പശുവിന്‍റെ ജീവൻ നഷ്ടമായെന്നും വാസു പറഞ്ഞു.
Read Also : കാണ്‍പൂര്‍ കലാപം, 50 പേര്‍ അറസ്റ്റിലായതായി യു.പി പോലീസ്
കഴിഞ്ഞ കുറച്ച് മാസത്തിനിടെ നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനിൽ അഞ്ചാമത്തെ പശുവിനെയാണ് പുലി അക്രമിച്ച് കൊല്ലുന്നത്.
Post Your Comments