Latest NewsNewsIndia

സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്രം: പ്രത്യേക പാനല്‍ രൂപീകരിക്കാൻ നിർദ്ദേശം

ഡല്‍ഹി: സോഷ്യല്‍ മീഡിയ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓൺലൈൻ സ്ഥാപനങ്ങളുടെ തീരുമാനങ്ങള്‍ക്ക് മേല്‍ അധികാരമുള്ള പ്രത്യേക പാനല്‍ രൂപീകരിക്കാൻ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ജൂണ്‍ പകുതിയോടെ പൊതു കൂടിയാലോചന നടത്തുമെന്ന് അധികൃതർ അറിയിച്ചു. വന്‍കിട സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ നീക്കം.

2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് ഭേദഗതി ചെയ്യുന്നതിനുള്ള പരിഷ്‌കരിച്ച കരട് വിജ്ഞാപനത്തോടൊപ്പമുള്ള പത്രക്കുറിപ്പിലാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി. മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2021ലെ ഐ.ടി. റൂള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് വിജ്ഞാപനത്തില്‍ പൊതുജനാഭിപ്രായം തേടുന്നതിനായി ജൂണ്‍ 6 മുതല്‍ 30 ദിവസമാക്കി നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button