കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രൈന് ആധുനിക മിസൈൽ സംവിധാനം നൽകാനൊരുങ്ങി ബ്രിട്ടൻ. ദീർഘ ദൂര മിസൈലുകൾ നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തിന് തൊട്ടുപിറകെയാണ് ബ്രിട്ടനും അതേവഴി നീങ്ങുന്നത്.
80 കിലോമീറ്റർ ദൂരത്തുള്ള ലക്ഷ്യം വരെ ആക്രമിച്ച് തകർക്കുന്ന എം270 മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം ആണ് ബ്രിട്ടൻ ഉക്രൈന് നൽകുക. ദീർഘദൂര പീരങ്കിയാക്രമണം ചെറുക്കാൻ ശേഷിയുള്ളതാണ് ഇത്. ഒരേസമയം തന്നെ നിരവധി റോക്കറ്റുകൾ തൊടുക്കാൻ ഈ പ്രതിരോധ സംവിധാനത്തിന് സാധിക്കും. എത്രയും പെട്ടെന്ന് ഇത് ഉക്രൈനിൽ എത്തിക്കുമെന്ന് യുകെ ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് വ്യക്തമാക്കി.
അതേസമയം, ദീർഘദൂര മിസൈൽ സംവിധാനമായ ഹൈമാർസ് ആണ് അമേരിക്ക ഉക്രൈന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. 300 മുതൽ 500 കിലോമീറ്റർ ദൂരം വരെ പ്രഹരശേഷിയുള്ളതാണ് അമേരിക്കയുടെ ഈ ആയുധം.
Post Your Comments