കോട്ടയം: സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോയ മാലിന്യങ്ങൾക്കിടയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജിലാണ് സംഭവം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച കൂടിനുള്ളില്‍ നിന്നാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
Also Read:ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം റാഫേല്‍ നദാലിന്
വിവിധയിടങ്ങളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കേരള എന്‍വയ്റോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഇഐഎല്‍ ) അധികൃതരാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച കവറിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.
അതേസമയം, മരണപ്പെട്ട കുഞ്ഞിന്റെ തലയില്‍ നിറയെ മുടിയുണ്ടെന്നും, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇത്തരത്തില്‍ വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി അയച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments