മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് പൊണ്ണത്തടി. കൃത്യമായ ഭക്ഷണ ക്രമങ്ങൾ പിന്തുടർന്നാൽ പൊണ്ണത്തടി കുറയ്ക്കാൻ സാധിക്കും. ശരീരഭാരം വർദ്ധിക്കാൻ കാരണമാകുന്ന ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ പൊണ്ണത്തടിയിൽ നിന്നും രക്ഷ നേടാം. പൊണ്ണത്തടി കുറയ്ക്കാനുള്ള മാർഗങ്ങൾ പരിശോധിക്കാം.
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, എണ്ണയിൽ വറുത്ത ഭക്ഷണ സാധനങ്ങൾ, പഞ്ചസാര അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്. ഒരു ദിവസം ചുരുങ്ങിയത് 45 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വ്യായാമം സഹായിക്കും.
Also Read: ഈ പച്ചക്കറികൾ കഴിക്കൂ, കൊളസ്ട്രോൾ നിയന്ത്രിക്കൂ
പൊണ്ണത്തടി നിയന്ത്രിക്കാൻ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക. ഈ ശീലം പിന്തുടർന്നാൽ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.
Post Your Comments