രാജ്യത്ത് റിപ്പോ നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കാനൊരുങ്ങി ആർബിഐ. ആർബിഐ സംഘടിപ്പിക്കുന്ന പണനയ അവലോകന യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുക. ജൂൺ 6 മുതൽ 8 വരെയാണ് പണനയ അവലോകന യോഗം നടക്കുക. ബാങ്കുകൾക്ക് ആർബിഐ വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്.
കഴിഞ്ഞ മാസം ആർബിഐ അസാധാരണ യോഗം ചേരുകയും റിപ്പോ നിരക്ക് ഉയർത്തുകയും ചെയ്തിരുന്നു. 40 ബേസിസ് പോയിന്റാണ് അന്ന് ഉയർത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി. 2020 മെയ് മുതൽ 4 ശതമാനത്തിൽ തുടർന്ന റിപ്പോ തിരക്കാണ് ആർബിഐ ഉയർത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ റിപ്പോ നിരക്കുകൾ 35 ബേസിസ് പോയിന്റ് മുതൽ 40 ബേസിസ് പോയിന്റ് വരെ വർദ്ധിപ്പിക്കാനാണ് സാധ്യത.
Also Read: ഇരട്ടക്കുട്ടികള്‍ ജനിക്കുന്നതിന്റെ കാരണമറിയാം
Post Your Comments