
കൊല്ലം: പൊലീസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒ ചവറ സ്വദേശി സാബു (37) ആണ് മരിച്ചത്.
വീട്ടിലെ ശുചിമുറിക്ക് വാതിൽ വയ്ക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments