ചെന്നൈ: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗള്‍ കച്ചി (വിസികെ) പാര്‍ട്ടി വക്താവ് ആര്‍. വിക്രമന്‍. യുവാവായിരുന്നപ്പോള്‍ ഭഗവാന്‍ കൃഷ്ണന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് വിക്രമന്റെ വിവാദ പ്രസ്താവന.
‘കൃഷ്ണന്‍ യുവാവായിരുന്നപ്പോള്‍ വൃന്ദാവനിലെ സ്ത്രീകളുമായി നിറയെ അവിഹിതബന്ധങ്ങളുണ്ടായിരുന്നു. അതാണ് രാസലീല എന്ന് വിളിക്കപ്പെടുന്നത്. ‘ – വിക്രമന്‍ പറഞ്ഞു. ഇതെല്ലാം പുരാണങ്ങളില്‍ എഴുതിയിട്ടുണ്ടെന്നും ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
read also: വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്: സൈജു കുറുപ്പിനെ ചോദ്യം ചെയ്ത് പോലീസ്
ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വര്‍ വിക്രമനെ എതിര്‍ത്തു. ‘മറ്റൊരാളുടെ ദൈവത്തെ ഈ രീതിയില്‍ അപമാനിക്കാന്‍ വിക്രമന് അധികാരമില്ല. പുരാണങ്ങള്‍ പ്രതീകാത്മക വിവരണങ്ങളാണ്. അത് വാക്കുകളുടെ മാത്രം അര്‍ത്ഥമെടുത്ത് വ്യാഖ്യാനിക്കരുത്. രാവണന് പത്ത് തല എന്ന് പുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനര്‍ത്ഥം രാവണന് പത്ത് തലകള്‍ ഉണ്ടെന്നല്ല. പത്ത് പേരുടെ ബുദ്ധി അദ്ദേഹത്തിനുണ്ട് എന്നേ അര്‍ത്ഥമുള്ളൂ.’- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
വിസികെയുടെ ഹിന്ദു വിരുദ്ധനിലപാടുകൾക്കെതിരെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണമാണ് നടക്കുന്നത്.
Post Your Comments