Latest NewsIndiaNews

16 വയസ്സുകാരിയുടെ അണ്ഡം വിറ്റെന്ന കേസില്‍ മാതാവും രണ്ടാനച്ഛനും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

നാല് വര്‍ഷത്തിനിടെ 16 കാരിയുടെ അണ്ഡം വിറ്റത് എട്ട് തവണ, രണ്ടാനച്ഛന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ഈറോഡ്: നാല് വര്‍ഷത്തിനിടെ 16 കാരിയുടെ അണ്ഡം വിറ്റത് എട്ട് തവണ. കേസില്‍, മാതാവും രണ്ടാനച്ഛനും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. തമിഴ്നാട്ടിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാതാവ്, അവരുടെ രണ്ടാം ഭര്‍ത്താവ്, ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച മാലതി (36) എന്നിവരെയാണ്  പിടികൂടിയത്.

Read Also: ഡ്രൈവറില്ലാ വണ്ടികൾക്ക് വഴികാട്ടാൻ ഡിജിറ്റൽ മാപ്പ്: പാതകൾ കൃത്യമായി നിർണയിക്കാൻ സൗകര്യമൊരുക്കുമെന്ന് ദുബായ്

നാലു വര്‍ഷത്തിനിടെ എട്ട് തവണ ഇവര്‍ ചേര്‍ന്ന് തന്റെ അണ്ഡം വിറ്റതായി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. ഇത്തരത്തില്‍ വന്‍ സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വയസ്സ് കൂട്ടി രേഖപ്പെടുത്തി വ്യാജ ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയാണ് അണ്ഡ വില്‍പന നടത്തിയത്. ഒരു അണ്ഡത്തിനു 20,000 രൂപ വരെ ലഭിക്കുന്നതായാണു വിവരം. ഇതില്‍ 5000 രൂപ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കു നല്‍കണം. ഈറോഡ്, സേലം, പെരുന്തുറ, ഹൊസൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ വന്ധ്യതാ ചികിത്സയ്ക്ക് ഇവ വില്‍ക്കുന്നതായി പൊലീസ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button