Latest NewsNewsInternationalOmanGulf

സലൂണുകൾക്കും കേശാലങ്കാര സേവനകേന്ദ്രങ്ങൾക്കും പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തും: മസ്‌കത്ത് മുൻസിപ്പാലിറ്റി

മസ്‌കത്ത്: സ്ത്രീകളുടെ ബ്യൂട്ടി സലൂണുകൾ, കേശാലങ്കാര സേവനകേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് ഒമാൻ. മസ്‌കത്തിലെ റെസിഡൻഷ്യൽ കൊമേഷ്യൽ, കൊമേഷ്യൽ ബിൽഡിംഗുകൾ എന്നിവയിൽ മാത്രമായിരിക്കും ഇത്തരം സ്ഥാപനങ്ങൾ നടത്താൻ അനുമതി നൽകുകയെന്ന് അധികൃതർ അറിയിച്ചു.

Read Also: ചെക്ക്-ഇൻ ലഗേജിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിമാനയാത്രികർക്ക് വിലക്കേർപ്പെടുത്തി: അറിയിപ്പുമായി സൗദി

ഇത്തരം ബിൽഡിങ്ങുകളിലെ ഗ്രൗണ്ട് ഫ്‌ളോറിൽ മാത്രമായിരിക്കും ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതിയുണ്ടായിരിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായാണ് പുതിയ സലൂൺ, ഹെയർ ഡ്രസിംഗ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുന്നതിനുള്ള അനുമതി കെട്ടിടങ്ങളുടെ ഗ്രൗണ്ട് ഫ്‌ളോറിൽ മാത്രമായി പരിമിതപ്പെടുത്തുന്നത്.

അതേസമയം, നിലവിൽ ഇത്തരം കെട്ടിടങ്ങളുടെ മുകൾ നിലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പെർമിറ്റുകൾ പുതുക്കുന്നതിനും മുനിസിപ്പാലിറ്റി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം മറ്റൊരു വ്യക്തിയിലേക്ക് കൈമാറാത്ത ഇത്തരം സ്ഥാപനങ്ങൾക്ക് മാത്രമാണ് ലൈസൻസ് പുതുക്കി നൽകുന്നത്.

Read Also: കാമുകിയുമായുള്ള ബന്ധം ഭാര്യ കണ്ടെത്തി, രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button