കോട്ടയം: മഴ ശക്തി പ്രാപിച്ചതോടെ മണ്‍സൂണ്‍ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയായി. സഞ്ചാരികള്‍ക്കായി കെടിഡിസി റിസോര്‍ട്ടുകള്‍ നിരക്ക് കുറഞ്ഞ പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചു. കുമരകത്തെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മദ്ധ്യ വേനലവധി കാലത്ത് നല്ല തിരക്കായിരുന്നു. ഹൗസ് ബോട്ട് മേഖലയും സജീവമായിരുന്നു. കേരളത്തിനകത്തും പുറത്തും നിന്ന് കായല്‍ സൗന്ദര്യം നുകരാന്‍ കുടുംബസമേതമാണ് സഞ്ചാരികള്‍ എത്തിയത്. വിദേശികളിലും കൂടുതല്‍ ഉത്തേരേന്ത്യന്‍ സഞ്ചാരികളായിരുന്നു.
കൊവിഡ് വ്യാപനം കുറഞ്ഞതോടെ മണ്‍സൂണ്‍ ആഘോഷിക്കാനും ആയുര്‍വേദ ചികിത്സയ്ക്കുമായി വിദേശ സഞ്ചാരികള്‍ കൂടുതല്‍ എത്തുമെന്ന പ്രതീക്ഷയിലാണ് റിസോര്‍ട്ടുകള്‍ പാക്കേജ് പ്രഖ്യാപിച്ചത്.
പതിനാല് ഏക്കറില്‍ 40 വാട്ടര്‍സ്‌കേപ്പ് പ്രീമിയം ഡസ്റ്റിനേഷന്‍ റിസോര്‍ട്ട്. രണ്ടു രാത്രിയും മൂന്നു പകലും എല്ലാ സേവനങ്ങളും അടക്കം 8499 രൂപ. മൂന്നുപേരില്‍ കൂടുതലുണ്ടെങ്കില്‍ ഒരോരുത്തര്‍ക്കും 1000 രൂപ അധികം. തിയറ്റര്‍, ക്ലാസിക്ക്, യു ഷേപ്പ് സൗകര്യമുള്ള കോണ്‍ഫറന്‍സ് ഹാളുകള്‍. മസാജിനും സുഖചികിത്സയ്ക്കുമായി ഡോക്ടര്‍മാരുള്ള ആയുര്‍വേദ കേന്ദ്രം. കായല്‍ സൗന്ദര്യം നുകരുന്നതിന് പ്രത്യേക നിരക്കില്‍ ഹൗസ് ബോട്ട്, ഇങ്ങനെ പോകുന്നു മണ്‍സൂണ്‍ ടൂറിസം പദ്ധതി പാക്കേജുകള്‍
Post Your Comments