Latest NewsNewsIndia

കാമുകിയുമായുള്ള ബന്ധം ഭാര്യ കണ്ടെത്തി, രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്

കാമുകിയുമായുള്ള അവിഹിതം ഭാര്യ കൈയോടെ പിടികൂടി, രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാനുറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: കാമുകിയുമായുള്ള കോണ്‍ഗ്രസ് നേതാവിന്റെ അവിഹിത ബന്ധം ഭാര്യ കൈയോടെ പിടികൂടി. ഇതോടെ, സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനവും വന്നു. മുന്‍ കേന്ദ്ര മന്ത്രിയും ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭാരത് സിന്‍ സോളങ്കിയാണ് കുറച്ച് നാളത്തേയ്ക്ക് രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുകയാണെന്ന് അറിയിച്ചത്.

Read Also :തുടർച്ചയായ ഭീകരാക്രമണം: കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോളങ്കിയുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സോളങ്കിയും കാമുകിയും സംഗമിച്ചിരുന്ന വീട്ടിലേയ്ക്ക്, നേതാവിന്റെ ഭാര്യ രേഷ്മ പട്ടേല്‍ കടന്നുവരുന്നതും ഇവരെ കൈയോടെ പിടികൂടുന്നതുമാണ് വീഡിയോ. രേഷ്മ പട്ടേല്‍, കാമുകിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് പ്രചരിച്ചതോടെ കോണ്‍ഗ്രസ് നേതാവിനെതിരെ പരിഹാസവുമായി നിരവധി പേര്‍ രംഗത്തെത്തി.

തുടര്‍ന്ന്, തൊട്ടടുത്ത ദിവസം തന്നെ 68 കാരനായ കോണ്‍ഗ്രസ് നേതാവ് തന്റെ കാമുകിയുടെ മുഖം വെളിപ്പെടുത്തുകയും, ഭാര്യയുമായി വേര്‍പിരിഞ്ഞാല്‍ ഉടന്‍ കാമുകിയെ വിവാഹം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. തന്റെ മൂന്നാമത്തെ വിവാഹമായിരിക്കും ഇത് എന്നാണ് സോളങ്കി പറഞ്ഞത്.

തന്നെ അപമാനിക്കാന്‍ വേണ്ടിയാണ് രേഷ്മ പട്ടേല്‍ ഇത് ചെയ്തത് എന്നും ഏറെ കാലമായി തങ്ങള്‍ ഒന്നിച്ചല്ല താമസമെന്നും സോളങ്കി പറഞ്ഞു. കുറച്ച് മാസത്തേക്ക് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതായും സോളങ്കി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button