KeralaLatest NewsNews

കേരളത്തില്‍ തീരദേശത്ത് സ്ഥിതിചെയ്യുന്ന തട്ടുകടകള്‍ തീവ്രവാദത്തെ സഹായിക്കുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ

തട്ടുകടകള്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ

കൊച്ചി: കേരളത്തില്‍ തീരദേശത്ത് സ്ഥിതിചെയ്യുന്ന തട്ടുകടകള്‍ തീവ്രവാദത്തെ സഹായിക്കുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന്, തട്ടുകടകളെ  ഐ.ബി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ തട്ടുകടകളെ നിരീക്ഷിക്കുന്നതെന്നാണ് വിവരം.

Read Also: നിയമലംഘനം നടത്തി: ഖത്തറിൽ മൂന്ന് റെസ്റ്റോറന്റുകൾ താത്ക്കാലികമായി അടപ്പിച്ചു

മംഗളൂരുവില്‍ നിന്ന് കോവളം ഭാഗത്തേയ്ക്കും തിരിച്ചും രാത്രിയില്‍ തീരദേശത്ത് കൂടി ആഡംബര വണ്ടികള്‍ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങള്‍ വഴിയോര തട്ടുകടകളില്‍ നിര്‍ത്തുന്നതായും കണ്ടെത്തി. വിവിധ ജില്ലകളിലേയ്ക്ക് ആയുധങ്ങളും പണവും കടത്തുന്ന വാഹനങ്ങളാണ് ഇതെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനം.

തീരദേശങ്ങളിലെ ചില മേഖലകളില്‍ ഈയിടെയായി കുറെ തട്ടുകടകള്‍ തുറന്നത് ആയുധ കടത്തുകാരെ സഹായിക്കാനുള്ള സംവിധാനമാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്മേലാണ് കേന്ദ്ര ഐ.ബി അന്വേഷണം ആരംഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button