ഡൽഹി: റഷ്യ ഗോതമ്പ് മോഷ്ടിച്ചെന്ന ആരോപണവുമായി ഉക്രൈൻ. മോഷ്ടിച്ച ലോഡ് ഗോതമ്പ്, റഷ്യ സിറിയയിലേക്ക് കടത്തിയെന്നും ഉക്രൈൻ ആരോപിച്ചു. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ലെബനോനിലെ ബെയ്റൂട്ടിലുള്ള ഉക്രൈൻ എംബസിയാണ് ഈ ആരോപണവുമായി രംഗത്ത് വന്നത്. സിറിയയിലെ പ്രധാന തുറമുഖമായ ലടാക്കിയയിൽ നങ്കൂരമിട്ടു കിടക്കുന്ന റഷ്യൻ കപ്പലായ മട്രോസ് പോസിനിക്ക് അടക്കം ഗോതമ്പു കയറ്റാൻ വേണ്ടി ഉപയോഗിച്ചിരുന്നതാണെന്ന് എംബസി വ്യക്തമാക്കി. ഏതാണ്ട് ഒരു ലക്ഷം ടൺ ഗോതമ്പാണ് റഷ്യ ഉക്രൈനിൽ നിന്നും കടത്തിക്കൊണ്ടു പോയത്.
റഷ്യ ഉക്രൈനിലെ ധാന്യങ്ങളും ഭക്ഷ്യവിഭവങ്ങളും മോഷ്ടിക്കുന്നുവെന്ന ആരോപണം മാസങ്ങൾക്കു മുമ്പേ ഉയർന്നിരുന്നു. എന്നാൽ, ഇക്കുറി കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാണ്. ഉക്രൈന്റെ ആരോപണത്തിനോട് റഷ്യ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല
Post Your Comments