ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നതിനു പിന്നാലെ, ഭീകര വേട്ട ശക്തമാക്കി സുരക്ഷാ സേന. അനന്തനാഗിലെ റിഷിപോര മേഖലയില്‍ സുരക്ഷാ സേന, ഭീകരരെ വളഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
Read Also: സംരക്ഷിത വനപ്രദേശ അതിര്‍ത്തിയില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമെന്ന് സുപ്രീംകോടതി
മേഖലയില്‍ ഭീകര സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന മേഖലയില്‍ എത്തിയത്. പരിശോധനയ്ക്കിടെ, ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഇതോടെ, സുരക്ഷാ സേനയും പ്രത്യാക്രമണം നടത്തുകയായിരുന്നു. ഭീകരരുടെ ആക്രമണത്തില്‍ സുരക്ഷാ സേനാംഗത്തിനും, പ്രദേശവാസിയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ പതിവായ സാഹചര്യത്തില്‍ ഉച്ചയ്ക്കാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. യോഗത്തില്‍, സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയ അമിത് ഷാ ഭീകരര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
Post Your Comments