Latest NewsNewsIndia

സംരക്ഷിത വനപ്രദേശ അതിര്‍ത്തിയില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമെന്ന് സുപ്രീംകോടതി

 

ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമെന്ന് സുപ്രീംകോടതി. അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഈ മേഖലയില്‍ ഒരു തരത്തിലുള്ള വികസന- നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയില്ലെന്നും നിലവില്‍ ഈ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതാത് സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടു കൂടി മാത്രമേ തുടരാന്‍ കഴിയുവെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. വനസംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ മുന്നിലുള്ള ടി.എന്‍ ഗോദവര്‍മന്‍ തിരുമുല്‍പാടിന്റെ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

ഈ മേഖലകളിൽ, നിലവിലുള്ള നിര്‍മ്മിതികളെക്കുറിച്ച് മൂന്നു മാസത്തിനകം സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നൽകി. നിലവില്‍ ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററില്‍ അധികം ബഫര്‍ സോണ്‍ ഉണ്ടെങ്കില്‍, അതേപടി തന്നെ തുടരണമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button