
ന്യൂയോര്‍ക്ക്: പ്രസവസമയത്ത് ‘ഹോര്‍മോണ്‍ തകരാറ്’ എന്ന് അവഹേളിച്ചതിന് ഭാര്യ ഭര്‍ത്താവിനെ പ്രസവ മുറിയില്‍ നിന്ന് പുറത്താക്കി. ന്യൂയോര്‍ക്കിലാണ് സംഭവം. അതേസമയം, ആശുപത്രിയില്‍ വേദനാജനകമായ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ തന്റെ ഭര്‍ത്താവ് തുടക്കത്തില്‍ വളരെയധികം പിന്തുണച്ചിരുന്നുവെന്ന് 32കാരിയായ യുവതി വെളിപ്പെടുത്തി. പ്രസവ സമയത്ത് ദമ്പതികളോട് അവരുടെ ഗര്‍ഭകാല യാത്രയെക്കുറിച്ചും മറ്റും മിഡ്‌വൈഫ് ചോദിക്കുന്നതിനിടെയാണ് ഇരുവര്‍ക്കുമിടയില്‍ ഏറ്റുമുട്ടല്‍ ഉടലെടുത്തത്.
ഭര്‍ത്താവ് മോശം പരാമര്‍ശം നടത്തിയതിന് ശേഷം, മിഡ്‌വൈഫ്
സംഭാഷണം മാറ്റാന്‍ ശ്രമിച്ചു. പക്ഷേ, വീണ്ടും തര്‍ക്കം തുടര്‍ന്നു. തുടര്‍ന്ന്, യുവതി ഭര്‍ത്താവിനെ പ്രസവ മുറിയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കുകയായിരുന്നു. സംഭവം യുവതി തന്നെയാണ് സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. ഇവരെ പിന്തുണച്ച് ധാരാളം ആളുകള്‍ രംഗത്തെത്തി.
Post Your Comments