ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. അതിനാല്‍ തന്നെ, ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി പിന്തുടരണം. തണുപ്പുകാലത്ത് ശരീരത്തിന് പോഷകങ്ങള്‍ക്കൊപ്പം തന്നെ പ്രതിരോധശേഷി കൂടി ആവശ്യമാണ്.
തണുപ്പുകാലത്ത് കഴിക്കേണ്ട പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസ് തയ്യാറാക്കി ഈ സമയത്ത് കുടിക്കാവുന്നതാണ്. ഏറ്റവും വൈവിധ്യമാർന്ന പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്.
Post Your Comments