അഹമ്മദാബാദ്: കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. ഗുജറാത്തിലാണ് നാടിനെ നടുക്കിയ വന്‍ ദുരന്തം ഉണ്ടായത്. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നാലെ ഉയര്‍ന്ന വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: മുണ്ടുടുത്ത മോദിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം: ജയ്‌റാം രമേശ്
ഫാക്ടറിക്ക് സമീപം താമസിക്കുന്ന 700 പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്തെ മലനീകരണ തോത് നിരീക്ഷിച്ച് വരികയാണെന്ന് വഡോദര ജില്ലാ കളക്ടര്‍ എബി ഗോര്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വളരെയധികം പരിശ്രമിച്ചാണ് തീ പൂര്‍ണമായും അണച്ചത്. കമ്പനിയുടെ സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ സുരക്ഷിതരെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
Post Your Comments