ന്യൂഡല്‍ഹി: കശ്മീരിനെ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സൈനിക മേധാവി ജനറല്‍ മനോജ് പാണ്ഡേയും കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരില്‍ തുടരുന്ന ഭീകരാക്രമണങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആഭ്യന്തര മന്ത്രി, താഴ്വരയില്‍ താമസിക്കുന്ന കശ്മീരികള്‍ക്കും ഇതര സംസ്ഥാനക്കാര്‍ക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രാദേശിക മേഖലകളില്‍ ഉള്‍പ്പെടെ സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഭീകരത പരത്തുന്നവരെ കര്‍ശനമായി കൈകാര്യം ചെയ്യണമെന്നും ഒരു കാരണവശാലും തീവ്രവാദ നീക്കങ്ങളും ആശയങ്ങളും വ്യാപിക്കാന്‍ ഇടയാക്കരുതെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ, കശ്മീരില്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളും ഭീകരകേന്ദ്രങ്ങളും കണ്ടെത്തണമെന്നും ഇവിടങ്ങളില്‍ സുരക്ഷാ വിന്യാസം ശക്തിപ്പെടുത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
Post Your Comments