ലക്‌നൗ: യൂട്യൂബ് വീഡിയോ കണ്ട് ബോംബ് നിര്‍മ്മിച്ച് അയല്‍വാസിയുടെ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 45കാരന്‍ പിടിയിലായി. രണ്‍വീര്‍ സിംഗാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. രണ്‍വീര്‍ സിംഗും അയല്‍വാസിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
Read Also:വംശീയാധിക്ഷേപം നടത്താനുള്ള ലൈസൻസാണ് തൃക്കാക്കരയിലെ വിജയമെന്ന് കോൺഗ്രസുകാര്‍ തെറ്റിദ്ധരിക്കരുത്: റഹിം
അയല്‍വാസിയോട് പ്രതികാരം ചെയ്യാന്‍ വേണ്ടിയാണ് ഇയാള്‍ യൂട്യൂബ് നോക്കി സ്വയം ബോംബ് നിര്‍മ്മിച്ചത്. ബോംബ് നിര്‍മ്മിച്ച ശേഷം സമീപത്തെ വയലില്‍ വെച്ച് നിരവധി തവണ പരീക്ഷണം നടത്തി. പരീക്ഷണം വിജയിക്കുമെന്ന് ഉറപ്പായതോടെ, അയല്‍വാസിയുടെ വീടിന്റെ പ്രധാന വാതിലില്‍ ബോംബ് സ്ഥാപിച്ചു. ഇതറിയാതെ വാതില്‍ തുറന്ന അയല്‍വാസിയുടെ 17 വയസുകാരനായ മകന് ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനത്തില്‍ കുട്ടിയുടെ മുഖത്താണ് ഗുരുതര പരിക്കേറ്റത്.
അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ബോംബിന്റെ വീര്യം കൂട്ടാനായി ചേര്‍ക്കേണ്ട രാസവസ്തുക്കള്‍ ഏതാണെന്ന് പോലും പ്രതിക്ക് ധാരണയുണ്ടായിരുന്നു. സംഭവത്തില്‍, ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments