Latest NewsNewsLife Style

ഗ്യാസ് ട്രബിൾ ഇല്ലാതാക്കാൻ ചില വിദ്യകൾ

ഒരു കഷ്ണം ഇഞ്ചി, വെളുത്തുള്ളി, ഏലയ്ക്ക എന്നിവ ചതച്ചരച്ച് മൂന്നുനേരം കഴിയ്ക്കുക. ഇത് അടുപ്പിച്ച് അല്‍പ്പ ദിവസം ചെയ്യുന്നത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കറിവേപ്പില ഗ്യാസ് ട്രബിളിനുള്ള നല്ലൊരു മരുന്നാണ്. ഇത് വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത് ഒരുവിധം പുളിയുള്ള മോരില്‍ കലക്കി കുടിയ്ക്കുക. ഇത് ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കും.

ജീരകം, ഗ്രാമ്പൂ എന്നിവ വായിലിട്ട് ചവയ്ക്കുന്നത് ഗ്യാസ് ട്രബിളിനുള്ള നല്ലൊരു പരിഹാരമാണെന്ന് പറയാം. ഇതിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. അയമോദകമിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടില്‍ കുടിയ്ക്കുന്നത് ഗ്യാസ് ട്രബിള്‍ മാറാന്‍ ഏറെ നല്ലതാണ്. ഇത് ശീലമാക്കാം.
ഉലുവ വറുക്കുക. എണ്ണ ചേര്‍ക്കരുത്. ചുവന്ന് കഴിയുമ്പോള്‍ ഇതില്‍ വെള്ളമൊഴിച്ച് തിളപ്പിയ്ക്കുക. അല്‍പ്പനേരം തിളച്ച് അല്‍പ്പം വറ്റുമ്പോള്‍ ഈ വെള്ളം ഊറ്റിയെടുത്ത് കുടിയ്ക്കാം. ഇതും ഗ്യാസ് ട്രബിളിന് പരിഹാരമാണ്. മുരിങ്ങയില ഗ്യാസ് ട്രബിളിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് തോരനാക്കി ദിവസവും കഴിയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button