രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വായ്പാ പലിശ വർദ്ധിപ്പിച്ചു. എച്ച്ഡിഎഫ്സി ഭവന വായ്പയുടെ പലിശ നിരക്ക് വീണ്ടുമുയർത്തി. റീട്ടെയ്ൽ പ്രൈം ലെൻഡിംഗ് റേറ്റിൽ അഞ്ചു ബേസിസ് പോയിന്റാണ് എച്ച്ഡിഎഫ്സി വർദ്ധിപ്പിച്ചത്. കൂടാതെ, കഴിഞ്ഞ മാസവും എച്ച്ഡിഎഫ്സി പലിശയിൽ 30 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിരുന്നു. പുതുക്കിയ പലിശ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
എച്ച്ഡിഎഫ്സി ബാങ്ക് 30 ലക്ഷം രൂപ വരെയുള്ള വായ്പകളുടെ പലിശ 7.15 ശതമാനമാണ് വർദ്ധിപ്പിച്ചത്. 30 മുതൽ 75 ലക്ഷം വരെയുള്ള വായ്പകളുടെ പലിശ 7.40 ശതമാനമായി ഉയർത്തി. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളുടെ പലിശ 7.50 ശതമാനമാണ്. ക്രെഡിറ്റ് കാർഡ് സ്കോർ കൂടുതൽ ഉള്ളവർക്ക് പ്രത്യേക ഇളവ് നൽകുന്നുണ്ട്.
Also Read: മകന്റെ ക്രൂര മർദ്ദനമേറ്റു ചികിത്സയിലായിരുന്ന 82 കാരി മരിച്ചു
പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നിവ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിലായി. പഞ്ചാബ് നാഷണൽ ബാങ്ക് മാർജിനൽ കോസ്റ്റ് ഓഫ് ബേസ്ഡ് ലെൻഡിംഗ് നിരക്കിൽ 15 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്.
Post Your Comments