ശ്രീനഗര്‍: കശ്മീരില്‍ ബാങ്ക് മാനേജര്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു. രാജസ്ഥാന് സ്വദേശിയും മോഹന്‍പുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിന്റെ മാനേജരുമായ വിജയ്കുമാറാണ് ഭീകരരുടെ വെടിയേറ്റുമരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Also: ശൈഖ് അബ്ദുള്ളയെ സ്വാഗതം ചെയ്ത് തുർക്കി പ്രസിഡന്റ്
ബാങ്കിലേക്ക് വരുന്ന വഴിയാണ് വിജയ്കുമാറിന് നേരെ ഭീകരര്‍ വെടിവെച്ചതെന്ന് കശ്മീര്‍ പോലീസ് ട്വിറ്ററില്‍ കുറിച്ചു. രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വെടിവെപ്പാണിത്. കഴിഞ്ഞ ദിവസമായിരുന്നു സ്കൂള്‍ ടീച്ചര്‍ കശ്മീരില്‍ വെടിയേറ്റ് മരിച്ചത്. ജമ്മു സാംബ സെക്ടര്‍ സ്വദേശിനിയായ രജ്നി ബാലയാണ് വെടിയേറ്റ് മരിച്ചത്.
Post Your Comments