നമ്മൾ നല്ലൊരു ശതമാനം ആളുകളെ കാണുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് പുഞ്ചിരിയാണ്. വെളുത്ത പല്ലുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള ചിരി ഏവരും ഒന്ന് ശ്രദ്ധിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ, പല്ലിൽ കറയുണ്ടെങ്കിൽ അത് നമ്മളുടെ ആത്മവിശ്വാസം കുറയ്ക്കും. പല്ലിലെ കറ കളയാൻ ചില ഒറ്റമൂലികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
നിങ്ങളുടെ പല്ലിന് മഞ്ഞ നിറമുണ്ടെങ്കിൽ അതിന് പരിഹാരം കാണാവുന്ന ഒന്നാണ് ഹൈഡ്രജൻ പെറോക്‌സൈഡ്. ഹൈഡ്രജൻ പെറോക്‌സൈഡ് ഒഴിച്ച് വായ കഴുകുക. എന്നാൽ, ഹൈഡ്രജൻ പെറോക്‌സൈഡ് വായിൽ ഇറങ്ങിപ്പോവാതിരിക്കാൻ ശ്രദ്ധിക്കണം. പല്ലിന്റെ ആരോഗ്യത്തിന് ഉപ്പ് ഏറ്റവും മികച്ചതാണ്. ഉപ്പിന്റെ ഉപയോഗം പല്ലിന്റെ വെളുപ്പിന് വളരെയധികം സഹായിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിനും മഞ്ഞ നിറം മാറാനും വളരെയധികം സഹായിക്കുന്ന മറ്റൊന്നാണ് തുളസി. സ്‌ട്രോബെറി പല്ല് വെളുപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് എന്നുള്ളതും സത്യമാണ്.
മേൽപ്പറഞ്ഞ ഒറ്റമൂലികൾക്ക് പുറമെ, ഐസ്ഡ് ടീ കുടിക്കുന്നത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കും. മിക്ക ഐസ്ഡ് ചായകളിലും ശക്തമായ ബ്ലീച്ചിംഗ് ഗുണങ്ങളുള്ള സ്‌ട്രോബെറിയിൽ കാണപ്പെടുന്ന ജൈവ സംയുക്തമായ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉമിനീർ ഉത്പ്പാദനവും വർദ്ധിപ്പിക്കും, ഇത് പല്ലുകൾ നശിക്കുന്നതിനെതിരെ പോരാടാനും നിറം മാറുന്നത് തടയാനും സഹായിക്കുന്നു.
Post Your Comments