Latest NewsIndia

ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമാണ് രാമക്ഷേത്രം: ശ്രീകോവിലിന്റെ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

അയോദ്ധ്യ: ഉത്തർ പ്രദേശിലെ അയോദ്ധ്യയിൽ പണി നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന് ശ്രീകോവിലിന്റെ ശിലാസ്ഥാപനം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിച്ചു. നിരവധി പുരോഹിതന്മാർ അദ്ദേഹത്തോടൊപ്പം ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇതോടെ, ക്ഷേത്രനിർമ്മാണം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.

രാമക്ഷേത്രം എന്ന സ്വപ്നം സത്യമാക്കാൻ വേണ്ടി പ്രവർത്തിച്ച 90 മഠങ്ങളിലെ സന്യാസിമാരും ക്ഷേത്രങ്ങളിലെ പുരോഹിതന്മാരും ചടങ്ങിൽ പങ്കെടുത്തു. രുദ്രാഭിഷേകം, രാമാർച്ചന, രാമ രക്ഷാ സ്തോത്രം, ഹനുമാൻ ചാലിസ, വിഷ്ണു സഹസ്രനാമം, ദുർഗാ സപ്താഷതി എന്നിവ ജപിച്ചു കൊണ്ടാണ് ചടങ്ങുകൾ നിർവഹിക്കപ്പെട്ടത്.

ഗർഭഗൃഹത്തിന്റെ അസ്ഥിവാരം മൂന്നു മാസത്തിനുള്ളിൽ പണിതീർക്കാൻ സാധിക്കുമെന്നാണ് അധികൃതർ വിശ്വസിക്കുന്നത്. ഏതാണ്ട് 17,000 ഗ്രാനൈറ്റ് കല്ലുകൾ ഉപയോഗിച്ചാണ് ഈ ഭാഗം നിർമ്മിക്കുക. കർണാടകയിൽ നിന്നും ആന്ധ്ര പ്രദേശിൽ നിന്നും വരുത്തിയ ഉന്നതനിലവാരമുള്ള ഗ്രാനൈറ്റ് കല്ലുകളാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.

കേന്ദ്രമന്ത്രാലയവും റെയിൽവേ മന്ത്രാലയവും ചരക്കു നീക്കത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഭാഗങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം തന്നെ വ്യക്തമായ പദ്ധതിപ്രകാരം സമയബന്ധിതമായാണ് മുന്നോട്ടു പോകുന്നതെന്ന് നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button