ഷിബ കോയിൻ സ്ഥാപകനായ റിയോഷി ക്രിപ്റ്റോ മേഖലയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുതായി സൂചന. മീഡിയം പ്ലാറ്റ്ഫോമിലാണ് ഇത് സംബന്ധിച്ച കുറിപ്പ് പങ്കു വെച്ചിട്ടുള്ളത്. ‘ഞാൻ ഒരിക്കലും പ്രധാനപ്പെട്ട വ്യക്തിയല്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ ഞാൻ പോകും. ഷിബയുമായി മുന്നോട്ട് പോകുക’, റിയോഷി മീഡിയത്തിൽ രേഖപ്പെടുത്തി.
റിയോഷിയുടെ ട്വിറ്റർ അക്കൗണ്ടിലെ ട്വീറ്റുകളെല്ലാം അപ്രത്യക്ഷമായ നിലയിലാണ്. 2,00,000 ത്തിലധികം ആളുകളാണ് ട്വിറ്ററിലൂടെ റിയോഷിയെ പിന്തുടരുന്നത്. എന്നാൽ, മീഡിയത്തിലെ പോസ്റ്റുകൾ വ്യാജമാണെന്നാണ് മറ്റൊരു വിലയിരുത്തൽ. റിപ്പോർട്ടുകൾ പ്രകാരം, റിയോഷി ക്രിപ്റ്റോയിൽ നിന്ന് പിന്മാറിയാലും ഷിബയെ അത് ബാധിക്കില്ലെന്നാണ് സൂചന.
Also Read: അയോദ്ധ്യയിലും മഥുരയിലും മദ്യവിൽപ്പന പാടില്ല: മദ്യശാലകളുടെ ലൈസൻസ് റദ്ദാക്കി യോഗി സർക്കാർ
Post Your Comments