Latest NewsNewsIndia

‘കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സത്യേന്ദർ ജെയിൻ രാജ്യസ്നേഹിയും, സത്യസന്ധനും’: പിന്തുണച്ച് കേജ്‌രിവാൾ

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്ത ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിന് പിന്തുണയുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സത്യേന്ദർ ജെയിന് എതിരായ ആരോപണങ്ങൾ മുഴുവൻ വ്യാജമാണെന്ന് കേജ്‌രിവാൾ പറഞ്ഞു. സത്യേന്ദർ ജെയിൻ രാജ്യസ്നേഹിയും, സത്യസന്ധനുമാണെന്നും ജെയിന്റെ ഭാര്യയും കുട്ടികളും കടന്നുപോകുന്ന അവസ്ഥ തനിക്കു മനസ്സിലാകുമെന്നും കേജ്‌രിവാൾ പറഞ്ഞു.

‘ആരോപങ്ങൾ കള്ളമാണ്. സത്യേന്ദർ ജെയിനിന്റെ എല്ലാ രേഖകളും ഞാൻ വായിച്ചതാണ്. ഈ കേസ് തന്നെ വ്യാജമാണ്. ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ ഞാൻ പണ്ടേ നടപടിയെടുത്തേനെ. സത്യം എപ്പോഴും വിജയിക്കും. എനിക്കെതിരെയും ഞങ്ങളുടെ പല എം.എൽ.എമാർക്കെതിരെയും അവർ കേസുകൾ ചുമത്തിയിട്ടുണ്ട്. സത്യേന്ദർ ജെയിനും കുറ്റവിമുക്തനായി പുറത്തുവരും,’ കേജ്‌രിവാൾ വ്യക്തമാക്കി. ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കാരണങ്ങളാലാണ് ഇഡി സത്യേന്ദർ ജെയിനെ ലക്ഷ്യമിട്ടതെന്നും കേജ്‌രിവാൾ ആരോപിച്ചു.

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി

കഴിഞ്ഞ ദിവസമാണ്, ഡൽഹി ആരോഗ്യ മന്ത്രിയായ സത്യേന്ദർ ജെയിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2015-2016 കാലഘട്ടത്തിൽ നടന്ന 4.81 കോടി രൂപയുടെ ഹവാല ഇടപാടിൽ, സത്യേന്ദർ ജെയിന് പങ്കുണ്ടെന്നും, ഇത് സംബന്ധിച്ച് മൊഴിയുണ്ടെന്നും ഇഡി വ്യക്തമാക്കി. തട്ടിപ്പ് കമ്പനികളിൽ നിന്ന് കൈപ്പറ്റിയ പണം ഉപയോഗിച്ച് സത്യേന്ദർ ജെയിൻ ഭൂമി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button