മംഗളൂരു: പോലീസിനെയും ആർ.എസ്.എസിനെയും അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മംഗളൂരു പോലീസ്. പോലീസിനെ അധിക്ഷേപിച്ച് പരസ്യമായി മുദ്രാവാക്യം വിളിച്ച 9 എസ്.ഡി.പി.ഐ പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ബൈക്കിൽ ഇരുന്നാണ് ഇവർ മലയാളത്തിൽ അശ്ലീലവർഷം നടത്തിയത്.
പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചത് കൂടാതെ ആർ.എസ്.എസിനെതിരെയും മുദ്രാവാക്യം വിളിക്കുന്നുണ്ട്. പിടിയിലായവരെല്ലാം കർണാടകയിലെ വിവിധ പ്രദേശങ്ങളിലുള്ളവരാണ്. ഇവർ തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഒൻപത് പേർ കൂടി ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് മംഗളൂരു കങ്കനാടി പോലീസ് വ്യക്തമാക്കി. ചോദ്യംചെയ്യലിൽ കേരളത്തിലെ ഒരു വ്യക്തിയിൽ നിന്ന് പ്രചോദനം ലഭിച്ചാണ് ഇത്തരത്തിൽ മുദ്രാവാക്യം വിളിച്ചതെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.
അതേസമയം, മംഗളൂരുവില്‍ മലയാളി വിദ്യാർത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ എട്ട് പേർ അറസ്റ്റിലായി. കാമ്പസില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പരാതിക്കാരനും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. മംഗളൂരു നഗരത്തിലെ സ്വകാര്യ കോളേജില്‍ സാംസ്‌കാരിക പരിപാടിക്കിടെയുണ്ടായ പ്രശ്‌നത്തിന്റ പേരില്‍ മലയാളി വിദ്യാർത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments