മുംബൈ: രാജ്യത്ത് മുംബൈയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ആറ് ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
Read Also: നടിയെ ആക്രമിച്ച കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്
കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍, പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് അധികൃതര്‍ക്ക് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി. ‘പ്രതിദിന രോഗനിരക്ക് വളരെ വേഗം വര്‍ദ്ധിക്കുകയാണ്. 12നും 18നും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍, ബൂസ്റ്റര്‍ ഡോസ്, എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കണം. ആശുപത്രികള്‍ എപ്പോഴും സജ്ജമായിരിക്കണം’, കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം 506 പുതിയ കോവിഡ് കേസുകളാണ് മുംബൈയില്‍ സ്ഥിരീകരിച്ചത്.
അതേസമയം, കേരളത്തിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നതില്‍ പകുതിയോളം രോഗബാധിതര്‍ കേരളത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments