KannurLatest NewsKerala

കണ്ണൂരിൽ ഡിസിസി സെക്രട്ടറി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം

കണ്ണൂർ: പിണറായി മമ്പറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം. കണ്ണൂര്‍ ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന്‍, വേങ്ങാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മിഥുന്‍ മറോളി, സെക്രട്ടറി പ്രയാഗ് പ്രദീപന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പടിഞ്ഞിറ്റമുറ്റി മേത്തട്ട മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്താണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. ആക്രമിച്ചവരില്‍ ഇരുപതോളം പേര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുണ്ടെന്ന് ഇവർ പറയുന്നു. പരുക്കേറ്റ മൂന്ന് പേരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button