കൊൽക്കത്ത: തൃണമൂൽ നേതാവിനോട് കുടവയറിനെക്കുറിച്ചു തിരക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പുരുളിയയിൽ, ഒരു ജില്ലാതല യോഗത്തിനിടയിലാണ് തൃണമൂൽ പ്രവർത്തകനായ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥനോട് ഔദ്യോഗിക ചോദ്യങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിനെപ്പറ്റി മമത ആശങ്ക പ്രകടിപ്പിച്ചത്.
ജൽദ മുനിസിപ്പാലിറ്റി ചെയർമാൻ സുരേഷ് അഗർവാളിനോടാണ് മമത ചോദ്യങ്ങൾ ചോദിച്ചത്. ഉത്തരം പറയാൻ എഴുന്നേറ്റു നിന്ന സുരേഷിനോട് ‘എന്താണ് നിങ്ങളുടെ മധ്യപ്രദേശ് (കുടവയർ)ഇത്ര വലുതായിരിക്കുന്നത്?’ എന്ന് മമത ബാനർജി ചോദിച്ചു. തനിക്ക് ഷുഗറും ബിപിയും ഒന്നുമില്ല എന്നായിരുന്നു സുരേഷിന്റെ മറുപടി. എങ്കിൽ, അതു നിശ്ചയമായും ഫാറ്റി ലിവർ ആയിരിക്കുമെന്ന് മമത സന്ദേഹം പ്രകടിപ്പിച്ചു.
Also read: നേപ്പാൾ വിമാന ദുരന്തം: 14 മൃതദേഹങ്ങൾ കണ്ടെടുത്തു
പ്രാദേശിക തലത്തിലുള്ള വികസന പ്രവർത്തനങ്ങളുടെ വേഗക്കുറവിനെ കുറിച്ച് ചോദിക്കുകയായിരുന്നു മമത ബാനർജി. പൊതുമരാമത്ത് ജോലികൾ ഇഴഞ്ഞു നീങ്ങുന്നതിൽ അവർ വളരെയധികം ആശങ്ക പ്രകടിപ്പിച്ചു. തദ്ദേശ ഭരണാധികാരികൾ കൈകൂലി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും മമത ബാനർജി മുന്നറിയിപ്പു നൽകി.
Post Your Comments