ദോഹ: ചൂട് കനക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാൻ ഖത്തർ. ജൂൺ ഒന്നു മുതലാണ് ഉച്ചവിശ്രമം ആരംഭിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് തൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള നൽകേണ്ടത്. ഈ സമയം തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് നിർദ്ദേശം.
ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമം പ്രാബല്യത്തിലുള്ളത്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യപ്രകാശം നേരിട്ട് ഏൽക്കുമ്പോഴുണ്ടാകുന്ന വേനൽക്കാല ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായാണ് നടപടി. ഉച്ചവിശ്രമ നിയമം കമ്പനികൾ പാലിക്കുന്നുണ്ടോയെന്നറിയാൻ തൊഴിലിടങ്ങളിൽ പരിശോധന കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Read Also: ഐപിഎൽ ഇലവനെ തിരഞ്ഞെടുത്ത് സച്ചിന് ടെന്‍ഡുല്‍ക്കര്‍: സൂപ്പർ താരങ്ങൾ പുറത്ത്
Post Your Comments