വെള്ളം കുടിച്ചാൽ തടി കുറയുമോ? സംശയം വേണ്ട, ചില പ്രത്യേക സയമങ്ങളിൽ വെള്ളം കുടിച്ചാൽ പൊണ്ണത്തടി പമ്പ കടക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ തന്നെ, തടി കൂടുതലായതിന്റെ പേരിൽ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവർക്ക് ഇനി ആശ്വസിക്കാം. എന്നാൽ, ചില സമയങ്ങളിൽ മാത്രമേ ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യൂ. ഉച്ച ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് അര ലിറ്റർ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
കാരണം എന്താണെന്നല്ലേ? വെള്ളം കുടിക്കുമ്പോൾ നിങ്ങളുടെ വിശപ്പ് പകുതി കുറയും. പിന്നെ ഭക്ഷണം അമിതമായി കഴിക്കാൻ തോന്നില്ല. അങ്ങനെ നിങ്ങൾക്ക് അമിതവണ്ണം കുറയ്ക്കാനും കഴിയും. വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിക്കുന്നതും ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
Post Your Comments