ശരീരത്തിന് പ്രതിരോധ ശേഷി നൽകാൻ സാധിയ്ക്കുന്ന ഒന്നാണ് പച്ചനെല്ലിക്കാ നീരും പച്ചമഞ്ഞളും. ഇത് വൈറൽ, ബാക്ടീരിയൽ, ഫംഗൽ അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. കോൾഡ്, ചുമ തുടങ്ങിയ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.
പച്ചനെല്ലിക്കയും ഒരു കഷ്ണം പച്ചമഞ്ഞളും ചേർന്നാൽ നല്ലൊന്നാന്തരം പ്രമേഹ മരുന്നായി എന്നു വേണം, പറയുവാൻ. ഒന്നോ രണ്ടോ പച്ചനെല്ലിക്കയുടെ നീരും പച്ചമഞ്ഞളിന്റെ നീരും എടുക്കുക. ഇത് മിക്‌സ് ചെയ്ത് രാവിലെ വെറും വയറ്റിൽ കുടിയ്ക്കാം. ഇതിന് ശേഷം അര മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ ഭക്ഷണം കഴിയ്ക്കാവൂ. ഇത് അടുപ്പിച്ച് ഒരു മാസം ചെയ്താൽ തന്നെ പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ്. ഏതു കൂടിയ പ്രമേഹവും ഒതുക്കുവാൻ പച്ചനെല്ലിക്കാ നീരിലെ പച്ചമഞ്ഞൾ പ്രയോഗത്തിനു സാധിയ്ക്കും.
ഇനി പച്ചമഞ്ഞൾ കിട്ടാൻ ബുദ്ധിമുട്ടെങ്കിൽ മഞ്ഞൾപ്പൊടിയും ഉപയോഗിയ്ക്കാം. ഇതിൽ, മഞ്ഞൾപ്പൊടി ഒരു നുള്ളിട്ട് ഇതേ രീതിയിൽ കുടിയ്ക്കാം. കൊളസ്‌ട്രോളിനുളള നല്ലൊരു പരിഹാരം കൂടിയാണ് ഈ പച്ചനെല്ലിക്കാ നീര്-മഞ്ഞൾ പ്രയോഗം. ഇത് ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തിൽ നിന്നും പുറന്തള്ളുന്നു.
Post Your Comments