Latest NewsKeralaNews

സ്വാമി ഗംഗേശാനന്ദയുടെ കേസില്‍ നാടകീയ വഴിത്തിരിവ്, ലിംഗം മുറിച്ചുമാറ്റിയത് അയ്യപ്പദാസുമായുള്ള വിവാഹം തടഞ്ഞതിനാല്‍

ആണ്‍സുഹൃത്തായ അയ്യപ്പദാസുമായുള്ള വിവാഹം തടഞ്ഞതാണ്, സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റാന്‍ ഉണ്ടായ കാരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ ട്വിസ്റ്റ്. രണ്ട് കേസ് ആയി പരിഗണിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ശിപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ട്. ബലാത്സംഗ കേസില്‍ സ്വാമി ഗംഗാശേനന്ദയെ പ്രതിചേര്‍ക്കാനും, സ്വാമിയുടെ ലിംഗം മുറിച്ചതിന് അതിജീവിതയേയും ആണ്‍സുഹൃത്തിനേയും ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനും അഡ്വക്കേറ്റ് ജനറല്‍, ക്രൈംബ്രാഞ്ച് മേധാവിക്ക് ശിപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, രണ്ടു കേസുകളായി ഇത് മാറും.

Read Also: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

ആണ്‍സുഹൃത്തായ അയ്യപ്പദാസുമായുള്ള വിവാഹം തടഞ്ഞതാണ്, സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റാന്‍ ഉണ്ടായ കാരണം. 2017 മെയ് 20ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു 23കാരിയായ വിദ്യാര്‍ത്ഥിനിയുടെ പരാതി.

എന്നാല്‍, കോടതിയില്‍ കേസ് എത്തിയപ്പോള്‍ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും കാമുകന്‍ അയ്യപ്പദാസിന്റെ നിര്‍ബന്ധത്താലാണ് അതിക്രമം നടത്തിയതെന്നും പെണ്‍കുട്ടിയും മാതാപിതാക്കളും തിരുത്തിയിരുന്നു. ഇതോടെ, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

പരാതിക്കാരിയുടെ കുടുംബത്തില്‍ നല്ല സ്വാധീനമുണ്ടായിരുന്ന സ്വാമി, പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇതിലുള്ള പക നിമിത്തം, അയ്യപ്പദാസാണ് പദ്ധതി തയ്യറാക്കിയതെന്നും സമൂഹ മാധ്യമങ്ങളില്‍ ജനനേന്ദ്രിയം മുറിക്കുന്ന വീഡിയോ കണ്ടാണ് കൃത്യം നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു.

പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചത് തനിക്ക് ബോധമില്ലാതിരുന്നപ്പോഴായിരുന്നുവെന്ന് സ്വാമി ഗംഗേശാനന്ദ വെളിപ്പെടുത്തിയിരുന്നു. അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്. പെണ്‍കുട്ടി വാതില്‍ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ലിംഗഛേദം തിരിച്ചറിഞ്ഞതെന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞിരുന്നു.

 

shortlink

Post Your Comments


Back to top button