കണ്ണിന്റെ ആരോഗ്യം ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ. നമ്മുടെ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ ഒരു അവയവം കൂടിയാണ് കണ്ണ്. മാറുന്ന കാലത്തെ അന്തരീക്ഷ മലിനീകരണവും, ഭക്ഷണ രീതിയും ജോലിയുടെ സ്വഭാവവുമെല്ലാം വലിയ അളവിൽ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കണ്ണിന്റെ ആരോഗ്യത്തിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്.
കണ്ണ് ഡ്രൈയ്യാകാതിരിക്കാൻ ഇത് സഹായിക്കും. ജീവകം എ കൂടുതൽ അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, മുരിങ്ങ, ചീര തുടങ്ങിയ ഇല വർഗങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
Post Your Comments