
ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട മയക്കുമരുന്നുകള്‍ ചില അത്ലറ്റുകള്‍ രാജ്യത്ത് എത്തിക്കുന്നതായി മുന്‍ ലോംഗ് ജംപ് താരവും അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റുമായ അഞ്ജു ബോബി ജോര്‍ജ്. എഎഫ്ഐയുടെ രണ്ട് ദിവസത്തെ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു അഞ്ജു ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
Read Also: വന്‍ രക്തചന്ദന വേട്ട: ഗുജറാത്ത് തുറമുഖത്ത് 14.63 മെട്രിക് ടണ്‍ രക്തചന്ദനം പിടിച്ചെടുത്തു
രാജ്യത്തെ ചില അത്ലറ്റുകള്‍ തങ്ങളുടെ പ്രകടനം മികച്ചതാക്കുന്നതിനായി നിരോധിക്കപ്പെട്ട മരുന്നുകള്‍ കൊണ്ടുവരുന്നുവെന്നും അവ വിതരണം ചെയ്യുന്നുണ്ടെന്നും അഞ്ജു ആരോപിച്ചു.
‘ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട പല കായിക താരങ്ങളും കഴിക്കുന്ന മരുന്നുകളില്‍ പലതും ഇന്ത്യയില്‍ ലഭ്യമല്ല. രാജ്യത്ത് നിരോധിച്ച ഈ മരുന്നുകള്‍ വിദേശത്ത് നിന്നാണ് വരുന്നത്’, പ്രശസ്ത പരിശീലക കൂടിയായ അഞ്ജു ജനറല്‍ ബോഡിയെ അറിയിച്ചു.
‘യുവ അത്ലറ്റുകള്‍ക്ക് നിരോധിത മരുന്നുകള്‍ നല്‍കുന്നത് പരിശീലകര്‍ മാത്രമല്ല, പരിശീലനത്തിനായി വിദേശത്തേയ്ക്ക് പോകുന്ന ചില കായികതാരങ്ങള്‍ ഇത്തരം മരുന്നുകള്‍ വാങ്ങുകയും മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് അവസാനിപ്പിക്കണം,’ അഞ്ജു പറഞ്ഞു.
Post Your Comments