മലയാള സിനിമയിലെ ബോൾഡ് ആയ നടിമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. സമകാലിക വിഷയങ്ങളിൽ അഭിപ്രായം തുറന്ന് പറയുന്ന റിമ ആക്ടിവിസ്റ്റ് ആയതിനാൽ തനിക്ക് പല സിനിമകളും നഷ്ടമായി എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ‘വൈറസ്’ എന്ന ചിത്രത്തിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിലൂടെ അഞ്ചു വർഷത്തെ ഇടവേളയ്ക്ക് വിരാമമിടുകയാണ് താരം. അഭിനയിക്കാൻ സമ്മതം പറയുമെങ്കിലും നിർമാതാക്കളുടെ പച്ചക്കൊടി കിട്ടാത്തതാണ് തന്റെ അവസരങ്ങൾ പലപ്പോഴും നഷ്ടമായതിനു കാരണമെന്നും നടി പറയുന്നു.
read also: ഇടുക്കിയിൽ 15കാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം: നാലുപേർ അറസ്റ്റിൽ, 2 പേർ പ്രായപൂർത്തിയാകാത്തവർ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘അഞ്ചു വർഷത്തിനു ശേഷമാണ് ഒരു കൊമേഴ്സ്യൽ സിനിമയിൽ അഭിനയിക്കുന്നത്. ‘നീലവെളിച്ചം’. ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയാണ്. ഇതിനു മുൻപ് ഞാനഭിനയിച്ച ‘വൈറസ്’ ഞാൻ തന്നെ നിർമിച്ച പടമാണ്. ഇതിനിടയിൽ അഭിനയിച്ചത് ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന സിനിമയാണ്. ഒടിടി പ്ലാറ്റ്ഫോമിൽ വന്ന പരീക്ഷണ സിനിമയായിരുന്നു അത്. പക്ഷേ, എനിക്കു വളരെ സംതൃപ്തി നൽകിയ ചിത്രമാണ്.
‘റിമ കല്ലിങ്കലിനെ ഭർത്താവ് ആഷിഖ് സംരക്ഷിക്കട്ടെ’ എന്നാണ് ചിലരുടെ നിലപാട്. ഇത്രയും വർഷത്തിനിടയിൽ എത്രയോ സംവിധായകരും തിരക്കഥാകൃത്തുക്കളും കഥ പറഞ്ഞു പോയി. അഭിനയിക്കാൻ സമ്മതം പറയുമെങ്കിലും നിർമാതാക്കളുടെ പച്ചക്കൊടി കിട്ടില്ല.‘അവർ നടിയല്ലല്ലോ, ആക്ടിവിസ്റ്റല്ലേ’ എന്നാണ് ചോദ്യം. ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് പല സംവിധായകരുടെ കൂടെ ജോലി ചെയ്യുന്നതാണ് കരിയറിനു നല്ലത്. അതിനു കഴിയുന്നില്ല.’
Post Your Comments