ന്യൂഡല്‍ഹി: മങ്കിപോക്സ് അതിവേഗത്തില്‍ വ്യാപിക്കുന്നു. ഇതുവരെ, 23 രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതിനോടകം, 257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. 120 പേരില്‍ രോഗം സംശയിക്കുന്നതായും ഇവര്‍ നിരീക്ഷണത്തിലാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
Read Also: അറപ്പുളവാക്കും വിധം സംസാരിച്ചു: ബസിൽ ശല്യംചെയ്ത ആളെ സ്വയം നേരിട്ട് യുവതി
‘രോഗം സ്ഥിരീകരിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം, രോഗികള്‍ വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകരുത്. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേയ്ക്ക് രോഗം പടര്‍ന്നേക്കാമെന്നും ഇത് കൂടുതല്‍ വ്യാപനത്തിന് കാരണമാകും’, ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോകത്ത് ഇരുപതിലധികം രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചെങ്കിലും വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് രോഗം ഗുരുതരമായത്. ഭൂരിഭാഗം പേര്‍ക്കും പനി, ശരീര വേദന, ക്ഷീണം എന്നിവയാണ് പ്രധാനമായും അനുഭവപ്പെടുന്നത്. രോഗം ഗുരുതരമാകുന്നവരിലാണ് ശരീരത്തില്‍ കുമിളകള്‍ രൂപപ്പെടുന്നത്. എലികളിലും കുരങ്ങന്മാരിലും മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments