Latest NewsNewsIndia

ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

ന്യൂഡൽഹി: ഇന്ത്യൻ പോസ്റ്റൽ ഡിപ്പാര്‍ട്ട്മെന്റിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബി.പി.എം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എ.ബി.പി.എം), ഡാക് സേവക് (ജി‌.ഡി.എസ്) എന്നീ തസ്തികകളിലേയ്ക്കുള്ള ഒഴിവുകളിലേയ്ക്കാണ് അ‌പേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി 2022 ജൂൺ അഞ്ച് വരെ ഓൺലൈനായി അപേക്ഷാം. മേയ് രണ്ട് മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്.

രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 ഒഴിവുകളുണ്ട്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ജി.ഡി.എസ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. ഇവരുടെ പ്രായപരിധി 18 വയസിനും 40 വയസിനും ഇടയിലായിരിക്കണം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 12,000 രൂപയാണ് ശമ്പളം. എ.ബി.പി.എം അല്ലെങ്കിൽ ഡാക് സേവകിന് 10,000 രൂപയായിരിക്കും.

പരീക്ഷയില്ല, മെറിറ്റ് ലിസ്റ്റ് പരിശോധിച്ചാണ് തിരഞ്ഞെടുക്കുക. ഉദ്യോഗാർത്ഥി ഗണിതത്തിലും ഇംഗ്ലീഷിലും വിജയിച്ച പത്താം ക്ലാസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതുപോലെ, പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. എല്ലാ ജി.ഡി.എസ് പോസ്റ്റുകൾക്കും സൈക്ലിംഗിനെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. സ്കൂട്ടറോ മോട്ടോർ സൈക്കിളോ ഓടിക്കാൻ അറിയാവുന്ന ഉദ്യോഗാർത്ഥിയാണെങ്കിൽ അത് സൈക്ലിംഗിനെ കുറിച്ചുള്ള അറിവായി കണക്കാക്കും. ഉദ്യോഗാർത്ഥിയുടെ മെറിറ്റ് സ്ഥാനവും സമർപ്പിച്ച പോസ്റ്റുകളുടെ മുൻഗണനയും അടിസ്ഥാനമാക്കി, സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്. ഇത് നിയമങ്ങൾക്കനുസൃതമായി എല്ലാ യോഗ്യതാ മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button