പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്‍ മധുരമുള്ള ഭക്ഷണം കഴിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നതായും പറയാറുണ്ട്.
എന്നാൽ, ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുണ്ട്. ഈ ഭക്ഷണങ്ങള്‍ വളരെ സെന്‍സിറ്റീവായ പല്ലുകളെ നശിപ്പിക്കും. അതിനാല്‍ അസിഡിക് ആയ ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും നിയന്ത്രിക്കണം.
ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയിലുള്ള സിട്രിക് ആസിഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നു. അച്ചാറുകളില്‍ ചേര്‍ക്കുന്ന വിനാഗിരിയും പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുന്നു. പല്ലിന്റെ ഇനാമല്‍ നശിക്കുന്നതുകൊണ്ടാണ് പല്ലുപുളിപ്പ് അനുഭവപ്പെടുന്നത്.
Post Your Comments