മുംബൈ: രാജ്യസഭാ സീറ്റ് നൽകാത്തതിൽ കോൺഗ്രസിനെതിരെ പ്രതിഷേധവുമായി പാർട്ടി അംഗവും മുൻ അഭിനേത്രിയുമായ നഗ്മ. ട്വിറ്ററിൽ ആയിരുന്നു അവർ തന്റെ അഭിപ്രായവ്യത്യാസം അറിയിച്ചത്.
‘2003-04 കാലഘട്ടത്തിലാണ് ഞാൻ ഈ പാർട്ടിയിൽ ചേർന്നത്. കോൺഗ്രസ് പ്രസിഡന്റ് സോണിയാജി എന്നെ അന്നു രാജ്യസഭയിലേക്ക് മത്സരിപ്പിക്കാമെന്ന് വാക്കു തന്നിരുന്നു. ഞങ്ങൾ അധികാരത്തിൽ ഇല്ലാത്ത സമയമായിരുന്നു അത്. അതെല്ലാം കഴിഞ്ഞിട്ടിപ്പോൾ 18 വർഷമാകുന്നു. എന്നാൽ, ഇതുവരെയും അവർക്ക് ഒരു അവസരം കണ്ടെത്താൻ സാധിച്ചില്ല. ഇപ്പോഴിതാ ഇമ്രാനെയാണ് മഹാരാഷ്ട്രയിൽ നിന്നും കോൺഗ്രസ് തെരഞ്ഞെടുത്തിരിക്കുന്നത്. എനിക്കെന്താ അതിനുള്ള അർഹതയില്ലേ?’- നഗ്മ ചോദിച്ചു.
രാജ്യസഭയിലേക്ക് മത്സരിക്കാൻ വേണ്ടിയുള്ള പത്തംഗ സ്ഥാനാർത്ഥിപ്പട്ടിക ഞായറാഴ്ച കോൺഗ്രസ് പുറത്തിറക്കിയിരുന്നു. ഏഴ് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടികയിൽ, കോൺഗ്രസിലെ പ്രമുഖരായ പല നേതാക്കന്മാരുടെയും പേരുണ്ടായിരുന്നില്ല. അതിനാൽ തന്നെ, പാർട്ടിക്കുള്ളിൽ നിന്നും ശക്തമായ എതിരഭിപ്രായങ്ങളാണ് കോൺഗ്രസിന് നേരിടേണ്ടി വരുന്നത്.
Post Your Comments