ലക്നൗ: ധീര ദേശാഭിമാനിയായ സ്വാതന്ത്ര്യസമര സേനാനി വിനായക് ദാമോദർ സാവർക്കറുടെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സാവർക്കർക്ക് അദ്ദേഹം അർഹിച്ച ബഹുമാനം ലഭിച്ചിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമായാലും കോൺഗ്രസ് സർക്കാർ ആ നിലപാട് അങ്ങനെ തന്നെ തുടർന്നുവെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
‘കോൺഗ്രസ് സർക്കാർ സാവർക്കറുടെ വാക്കുകൾ കേട്ടിരുന്നെങ്കിൽ ഇന്ത്യ ഒരിക്കലും രണ്ടായി വിഭജിക്കപ്പെടില്ലായിരുന്നു. പാകിസ്ഥാൻ ഒരിക്കലും ഒരു യാഥാർത്ഥ്യമല്ല, എന്നാൽ ഇന്ത്യ അങ്ങനെയല്ല. അത്, എല്ലായിപ്പോഴും നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണ് എന്ന് സാവർക്കർ പറഞ്ഞിരുന്നു.’- യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ലക്നൗവിൽ, സാവർക്കർ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാവർക്കറുടെ ജീവചരിത്രം അടങ്ങുന്ന ഒരു പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ടു.
Post Your Comments