കൊച്ചി: ആര് ജയിക്കും എന്ന് കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിച്ചു. ഇനി സ്ഥാനാര്‍ത്ഥികള്‍ നിശബ്ദമായി വോട്ട് തേടും. മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലായതിനാല്‍, കലാശക്കൊട്ടിന് പതിവിലേറെ ആവേശമായിരുന്നു. കലാശക്കൊട്ടിനായി സ്ഥാനാര്‍ത്ഥികളും നേതാക്കളും അണികളും പാലാരിവട്ടത്താണ് എത്തിയത്.
മെയ് 31, ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 1,96,805 വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ വിധിയെഴുതുന്നത്. സുരക്ഷയ്ക്ക് ബിഎസ്എഫും സിആര്‍പിഎഫും കേരളാ പോലീസും രംഗത്തുണ്ട്.
ജൂണ്‍ മൂന്നിനാണു വോട്ടെണ്ണല്‍. ഉമ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എല്‍ഡിഎഫ്), എ.എന്‍.രാധാകൃഷ്ണന്‍ (എന്‍ഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.
Post Your Comments