എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പോളിങ് സാമഗ്രികള്‍ വിതരണത്തിന് തയ്യാറായി. എറണാകുളം മഹാരാജാസ് കോളേജില്‍ തിങ്കളാഴ്ച രാവിലെ 8 മുതല്‍ ഇവയുടെ വിതരണം ആരംഭിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി സമയക്രമം അനുസരിച്ച് രാവിലെ 8, 9, 10, 11 എന്നീ സമയങ്ങളില്‍ പോളിങ് ഉദ്യാഗസ്ഥര്‍ മഹാരാജാസ് കോളേജിലെത്തി പോളിങ് സാമഗ്രികള്‍ കൈപ്പറ്റും.
പോളിങ് ബൂത്തുകളുടെ ക്രമനമ്പര്‍ അനുസരിച്ചായിരിക്കും വിതരണം. പോളിങ് സാമഗ്രികള്‍ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥരെ പോളിങ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി 36 വലിയ ബസുകള്‍, 28 ചെറിയ ബസുകള്‍, 25 ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.
പോളിങിന് 327 ബാലറ്റ് യൂണിറ്റുകളും 320 കണ്‍ട്രോള്‍ യൂണിറ്റുകളും 326 വി.വിപാറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ആകെ 27 വിഭാഗങ്ങളിലുള്ള പോളിങ് സാമഗ്രികളാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്നത്. ഇതിന് പുറമെ, തെരഞ്ഞെടുപ്പിനാവശ്യമായ സ്‌റ്റേഷനറി സാധനങ്ങളും നല്‍കും. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വി.വി പാറ്റ്, വോട്ടേഴ്‌സ് രജിസ്റ്റര്‍ 17 എ, വോട്ടര്‍ സ്ലിപ്പ്, അടയാളപ്പെടുത്തിയ വോട്ടര്‍ പട്ടിക, വോട്ടര്‍പട്ടികയുടെ വര്‍ക്കിങ് കോപ്പി, മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക, ടെന്‍ഡേര്‍ഡ് വോട്ടിനുള്ള ബാലറ്റ് പേപ്പര്‍, സ്ഥാനാര്‍ഥികളുടെയും ഇലക്ഷന്‍ ഏജന്റിന്റെയും കയ്യൊപ്പ് മാതൃക, അടയാളപ്പെടുത്തുന്നതിനുള്ള മഷി, അഡ്രസ് ടാഗുകള്‍, സ്‌പെഷ്യല്‍ ടാഗ്, ഗ്രീന്‍ പേപ്പര്‍ സീല്‍, സ്ട്രിപ്പ് സീല്‍, ആരോ ക്രോസ് അടയാളമുള്ള റബ്ബര്‍ മുദ്ര, വയലറ്റ് നിറത്തിലുള്ള മഷിയുള്ള സ്റ്റാമ്പ് പാഡ്, പ്രിസൈഡിങ് ഓഫീസറുടെ മെറ്റല്‍ സീല്‍, പ്രിസൈഡിങ് ഓഫീസര്‍ ഡയറി, പോളിങ് സ്‌റ്റേഷനുവേണ്ടിയുള്ള റബ്ബര്‍ മുദ്ര, സമ്മതിദായകരെ തിരിച്ചറിയുന്നതിനുള്ള മറ്റ് രേഖകള്‍ ഏതെല്ലാം എന്ന വിവരം, പിങ്ക് പേപ്പര്‍ സീല്‍, മോക് പോള്‍ സ്ലിപ്പ്, ബ്രെയ്‌ലി ബാലറ്റ് മാതൃക എന്നിവയാണിത്.
Post Your Comments