കാഠ്മണ്ഡു : നേപ്പാളില്‍ തകര്‍ന്ന് വീണ വിമാനത്തില്‍ ഉള്ള നാല് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശികളായ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി വൈഭവ് ത്രിപാഠി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. ഇവർ നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാള്‍ സ്വദേശികളും, രണ്ട് ജര്‍മ്മന്‍ പൗരന്മാരും, നേപ്പാള്‍ സ്വദേശികളായ മൂന്ന് ക്യാബിന് ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇന്ന് രാവിലെ നേപ്പാളിലെ പൊഖാരയില്‍ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന താര എയര്‍ലൈൻസിന്റെ വിമാനം കാണാതാക്കുകയായിരുന്നു. സൈന്യം തെരച്ചില്‍ തുടരുന്നതിനിടെ വിമാനാവശിഷ്ടങ്ങള്‍ കണ്ടുവെന്ന് ഗ്രാമീണര്‍ സെെന്യത്തെ അറിയിക്കുകയാരുന്നു. മുസ്താംഗിലെ കോവാംഗ് എന്ന സ്ഥലത്താണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതനുസരിച്ച് സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരും സൈന്യവും എത്തിയിട്ടുണ്ട്.
മുസ്താംഗ് ജില്ലയിലെ ജോംസോമിന് മുകളിലുള്ള ആകാശപാതയില്‍ എത്തിയ വിമാനം ധൗലഗിരി പര്‍വ്വതത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. അതിനുശേഷം വിമാനവും കണ്ട്രോള് റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് ചീഫ് ഡിസ്ട്രിക് ഓഫീസര്‍ നേത്ര പ്രസാദ് ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു. താരാ എയര്‍ലൈന്‍സിന്റെ 9 NAET ഇരട്ട എഞ്ചിന് വിമാനമാണിത്. പ്രഭാകര്‍ പ്രസാദ് ഗിമിരെയായിരുന്നു വിമാനത്തിന്റെ പൈലറ്റ്.
Post Your Comments