ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി. ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് സ്മാർട്ട് വാല്യൂ ഇൻകം പ്ലാൻ എന്ന പേരിൽ നോലിങ്ക്ഡ്, പങ്കാളിത്ത ലൈഫ് ഇൻഷുറൻസ് സേവിംഗ്സ് പദ്ധതിയാണ് അവതരിപ്പിച്ചത്. കൂടാതെ, പോളിസിയുടെ ആദ്യം മാസം മുതൽ തന്നെ ബോണസ് തുക ലഭിക്കും.
ഈ പ്ലാനുകളുടെ പരമാവധി മെച്യൂരിറ്റി പ്രായം 100 വയസാണ്. 1 മുതൽ 65 വയസ് വരെയുള്ള വ്യക്തികൾക്ക് സ്മാർട്ട് വാല്യൂ ഇൻകം പ്ലാൻ വാങ്ങാൻ സാധിക്കും. ഈ പ്ലാനുകളിൽ സബ് വാലറ്റ് ലഭ്യമാക്കിയിട്ടുണ്ട്. സബ് വാലറ്റ് വഴി ബോണസായി ലഭിക്കുന്ന തുക സ്വരൂപിക്കാനും കൂടാതെ, ബോണസ് തുക അതിൽ നിന്നും പിൻവലിക്കാനും സാധിക്കും. വരുമാനം നഷ്ടപ്പെട്ട് പ്രീമിയം അടക്കാൻ സാധിക്കാതെ വന്നാലും ബോണസ് ലഭിക്കുന്നതാണ്.
Also Read: ദിവസവും വെറും വയറ്റില്‍ ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
Post Your Comments