മുട്ടുവേദന പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇതിന് വീട്ടിൽ തന്നെ നമുക്ക് പരിഹാരം കണ്ടെത്താവുന്നതാണ്. മിനിറ്റുകൾക്കുള്ളിൽ മുട്ടുവേദന മാറുന്ന വീട്ടുവൈദ്യം എന്തെന്ന് നോക്കാം.
ഒലീവ് ഓയില്‍ മുട്ടുവേദനയുള്ളിടത്ത് പുരട്ടി 5 മിനിറ്റു നേരം മസാജ് ചെയ്യുന്നത് മുട്ടുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതിനു ശേഷം 1 മണിക്കൂര്‍ കഴിയുമ്പോഴിത് കഴുകിക്കളയണം.
ഇഞ്ചി അരിഞ്ഞിട്ടു വെള്ളം തിളപ്പിയ്ക്കുക. ഈ വെളളത്തില്‍ നാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും. ഉലുവ വറുത്തു പൊടിയ്ക്കുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് മുട്ടുവേദനയുള്ളിടത്തു പുരട്ടാം. ഇതും മുട്ടുവേദനയില്‍ നിന്നും ആശ്വാസം നല്‍കും.
Read Also : ടെലികോം കമ്പനികളുടെ താരിഫ്: പ്രത്യേക പരിശോധന നടത്താനൊരുങ്ങി ട്രായ്
അല്‍പം കടുകെണ്ണയെടുത്ത് ഇതില്‍ വെളുത്തുള്ളി ചതച്ചിടുക. അല്‍പനേരം ചൂടാക്കുക. ഈ ഓയില്‍ മുട്ടില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. അല്‍പം വെളിച്ചെണ്ണയെടുത്തു ചെറുതായി ചൂടാക്കി മുട്ടുവേദനിയ്ക്കുന്നിടത്ത് പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇതും മുട്ടുവേദന മാറ്റാന്‍ ഏറെ നല്ലതാണ്.
ചെറുനാരങ്ങ പല ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഇത് അധികം കട്ടിയില്ലാത്ത ഒരു കോട്ടന്‍ തുണിയില്‍ പൊതിയുക. അല്‍പം എള്ളെണ്ണ ചെറുതായി ചൂടാക്കുക. ചെറുനാരങ്ങ പൊതിഞ്ഞു വച്ച തുണി ഇതില്‍ മുക്കണം. ഇത് മുട്ടുവേദനയുള്ളിടത്തു വച്ചു കെട്ടുക. 10 മിനിറ്റു നേരം ഇതങ്ങനെ തന്നെ വയ്ക്കണം. മുട്ടുവേദന മാറുന്നതു വരെ ദിവസവും രണ്ടു തവണയെങ്കിലും ഇതു ചെയ്യുക.
Post Your Comments