വളരെ വേഗത്തിലും എളുപ്പത്തിലും വരണ്ട മൂക്ക് എന്ന പ്രശ്‌നത്തെ ഒഴിവാക്കുവാന്‍ പെട്രാളിയം കുഴമ്പ് ഉപയോഗിച്ചുള്ള ചികിത്സാവിധി സഹായിക്കും. മൂക്കില്‍ ചര്‍മ്മം ഇളകിപ്പോകുന്ന ഭാഗത്തെല്ലാം ഈ കുഴമ്പ് പുരട്ടുക. ദിവസവും രാവിലെയും, രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പും ഇങ്ങനെ ചെയ്യുക.
മൂക്കിലെ ത്വക്ക് പൊളിഞ്ഞിളകുന്ന ഭാഗങ്ങളിലെല്ലാം ബദാം എണ്ണ പുരട്ടുക. കറ്റാര്‍വാഴ കുഴമ്പു കൂടി ഇതില്‍ ചേര്‍ക്കുകയാണെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലം ലഭിക്കും. അതിനുവേണ്ടി ഇവ രണ്ടും സമാസമം എടുത്ത് കൂട്ടിക്കലര്‍ത്തിയശേഷം മൂക്കില്‍ പുരട്ടുക.
Read Also : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
കൊഴുപ്പ് അമ്ലങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ വെളിച്ചെണ്ണ ചര്‍മ്മത്തിനു വേണ്ടിയുള്ള നല്ലൊരു ഈര്‍പ്പദായകമാണ്. വളരെവേഗത്തില്‍ ഇതിനെ ആഗിരണം ചെയ്യുവാന്‍ ശരീരത്തിന് കഴിയും.
Post Your Comments